നെഞ്ചിനകത്ത് തീ വച്ചു ജീവിക്കുന്ന ഒരുപാടുപേരെ ഞാൻ കണ്ടിട്ടുണ്ട്.........
അന്നു ഞാൻ കരുതിയില്ല ഒരു ദിവസം ഞാനു൦ ഇങ്ങനെ ആകുമെന്ന്......................😫😫🤐
love malayyalam whatsapp status
Saturday, 26 March 2016
Tuesday, 22 March 2016
കെട്ടുന്നെങ്കില്‍ ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കെട്ടണം
കെട്ടുന്നെങ്കില്‍ ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കെട്ടണം.... വെറും ചൊവ്വാദോഷക്കാരിയല്ല..... കെട്ടിന്‍റെ എട്ടാം നാള്‍ കെട്ടിയോന്‍ തട്ടിപ്പോവുമെന്ന് ജാതകത്തിലുള്ള ഒരു ചൊവ്വാദോഷക്കാരിയെ .... !
ആ എട്ടു ദിവസവും അവള്‍ ഞാന്‍ കെട്ടിയ താലി മുറുകെ പിടിച്ച് എനിക്കായി മനമുരുകി പ്രാര്‍ത്ഥിക്കും ..
ആ എട്ടു ദിവസവും ,വഴികണ്ണുമായി മുപ്പത്തിമുക്കോടി ദൈവങ്ങളേയും വിളിച്ച് അവളെന്‍റെ വരവും കാത്തിര���ക്കും ...
ആ എട്ടു ദിവസവും അവളെന്‍റെ നെഞ്ചില്‍ കിടന്ന് ഉറങ്ങാതെ എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനമറിയും....
ആ എട്ടു ദിവസവും അവളുടെ ചുണ്ടുകള്‍ എനിക്കായി മാത്രം മന്ത്രിക്കും , ആ കണ്ണുകള്‍ എനിക്കായി മാത്രം തുളുമ്പും , ആ ഹൃദയം എനിക്കായി മാത്രം തുടിക്കും , ആ കാതുകള്‍ എന്‍ സ്വരത്തിനായി മാത്രം കാതോര്‍ക്കും.....
ആ എട്ടു നാള്‍ എനിക്കവള്‍ വാത്സല്ല്യമേകുന്ന അമ്മയാകും.... അനുസരിപ്പിക്കുന്ന അനിയത്തി���ാവും... ശാസിക്കുന്ന ചേച്ചിയാവും....
എന്നിട്ടാ എട്ടാം നാളിന്‍റെ അന്ത്യയാമത്തില്‍ ഞങ്ങളൊരുമിച്ചാ മട്ടുപ്പാവില്‍ നിന്ന് ആകാശത്തേക്ക് നോക്കി ചൊവ്വയോട് ഒരുപാട് നന്ദി പറയും ,
ഞങ്ങളുടെ മനസ്സുകളെ ഒരുമിച്ച് സ്നേഹിക്കാന്‍ പഠിപ്പിച്ചതിന് , ഞങ്ങളെ മനസ്സുകളെ ഒന്നായി ചിന്തിപ്പിച്ചതിന്, ഞങ്ങളുടെ ഹൃദയം ഒരുപോല്‍ തുടിപ്പിച്ചതിന് , എല്ലാത്തിനുമുപരി ഞങ്ങളുടെ ജീവിതത്തിന് ശക്തമായൊരു അടിത്തറ���േകിയതിന്....
ആ നന്ദി പറച്ചില്‍ കേട്ടാവണം ഞങ്ങള്‍ക്കായി ഒന്‍പതാം നാള്‍ പുലരേണ്ടത്.....!!.... ആ പുലരിയില്‍ നിന്നാവണം ഈ ജന്മം മുഴുവനുമുള്ള പുലരികള്‍ക്ക് തുടക്കം....!!

